ഇറാനിലുണ്ടായ ഭൂചലനത്തിൽ യുഎഇ നിവാസികൾക്ക് ഇന്ന് രണ്ടാം തവണയും ഭൂചലനം അനുഭവപ്പെട്ടു. യുഎഇ നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം ((NCM) സ്ഥിരീകരിച്ചു, എന്നാൽ ഇത് രാജ്യത്ത് മറ്റ് പ്രതിഫലനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ദക്ഷിണ ഇറാനിൽ ഉച്ചകഴിഞ്ഞ് 3.50 നാണ് റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. ബുധനാഴ്ച പുലർച്ചെ ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദുബായിൽ ഭൂചലനം അനുഭവപ്പെട്ടതായി ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു.
NCM അനുസരിച്ച്, തെക്കൻ ഇറാനിൽ രാവിലെ 10.06 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.