ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നുള്ള 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഇന്ന് ജൂൺ 21 ചൊവ്വാഴ്ച അവസാനിക്കുമെന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയംഅറിയിച്ചു.
നാളെ ജൂൺ 22 ബുധനാഴ്ച രാവിലെ 9 മണി മുതൽ പതാക ഉയർത്തികെട്ടും. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73 ) മെയ് 13 വെള്ളിയാഴ്ചയായിരുന്നു അന്തരിച്ചത്.