ദുബായിൽ നടന്ന വാർഷിക റീട്ടെയിൽ എംഇ ഉച്ചകോടി 2022 ൽ മിഡിൽ ഈസ്റ്റിലെ മികച്ച റീട്ടെയിൽ പ്രൊഫഷണലുകളെ അവർ നൽകിയ മഹത്തായ സംഭാവനകൾക്ക് ആദരിച്ചു.
ഫേസ്ബുക്ക്, ഗൂഗിൾ, ടിക് ടോക്ക്, സീബ്രാ ടെക്‌നോളജീസ്, ഇമേജസ് റീട്ടെയിൽ മാഗസിൻ തുടങ്ങിയ ആഗോള സംഘടനകളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെട്ട ജൂറിയാണ് മിഡിൽ ഈസ്റ്റിലുടനീളം ടെക്‌നോളജി, ഐടി, ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് എന്നീ വിഭാഗങ്ങളിലെ അന്തിമ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ 22 വർഷമായി ലുലു ബ്രാൻഡിന്റെ വിപണന-കമ്മ്യൂണിക്കേഷനുകൾക്ക് നേതൃത്വം നൽകുന്നതിലും പരിവർത്തനം ചെയ്യുന്നതിലും ഊർജസ്വലമായ നേതൃത്വത്തിന് റീട്ടെയിൽ മാർകോം ഐക്കൺ ഓഫ് ദി ഇയർ അവാർഡ് ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന് ലഭിച്ചു. കഴിഞ്ഞ വർഷം ലോകപ്രശസ്തമായ ഫോബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ മികച്ച 5 മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ നന്ദകുമാർ ഇടം നേടിയിരുന്നു.