fbpx
Info ഇന്ത്യ

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക് :ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

New government to take office in Maharashtra: Eknath Shinde to be sworn in as Chief Minister

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.  ദേവേന്ദ്ര ഫട്‍നാവിസ്  ഉപമുഖ്യമന്ത്രിയാകും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.

വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് താക്കറെ രാജി വച്ചതോടെ ബിജെപിക്ക് അധികാരത്തുലേക്കുള്ള വഴി കൂടുതൽ തെളിയുകയായിരുന്നു. ശേഷം രാജ്ഭവനിലേക്ക് ഷിൻഡേയും ഫഡ്നവിസും ഒരുമിച്ചെത്തിയാണ് ഗവര്‍ണറെ കണ്ടത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറുടെ മുന്നിൽ അവകാശവാദം ഉന്നയിച്ചത്. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാൽ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗോവയിലുള്ള ശിവസേനാ വിമതർക്ക് നൽകിയ നിർദ്ദേശം. ബിജെപിയുമായി സഖ്യത്തിലാവുമെങ്കിലും മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതേയുള്ളൂ എന്നാണ് ഏകനാഥ് ഷിൻഡേ പറയുന്നത്.

error: Content is protected !!