ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന്.

Vice President election today.

ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന്. എ​ൻ​ഡി​എ​യി​ലെ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ്ര​തി​പ​ക്ഷ​ മു​ന്ന​ണി​യി​ലെ മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​മാ​ണു ഉപരാഷ്ട്രപതി സ്ഥാ​നാ​ർ​ഥി​ക​ൾ. ധ​ൻ​ക​ർ വി​ജ​യം ഉറപ്പിച്ചു കഴിഞ്ഞു.

പാ​ർ​ല​മെ​ൻറ് ഹൗ​സി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച വരെയാണ് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായി‍ഡുവിന്റെ കാലാവധി. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച മുതൽ ചുമതലയേൽക്കും.

ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​ണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. നോ​മി​നേ​റ്റ് ചെയ്യപ്പെട്ട അം​ഗ​ങ്ങ​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ട്. ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​ണു രാ​ജ്യ​സ​ഭ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!