ഇന്ന് (ശനിയാഴ്ച) രാവിലെ ദുബായിലേക്കുള്ള ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ അധികാരികൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. രാവിലെ 7.20ന് (IST) പുറപ്പെടേണ്ടിയിരുന്ന വിമാനം പറന്നുയർന്നു. കണ്ട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ജാഗരൂകരായി. അധികൃതർ വിശദമായ തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തിൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
വിമാനത്തിൽ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 170 ഓളം പേരുണ്ടായിരുന്നു.