ഊദ് മേത്തയിലെ വാക്സിനേഷൻ സെന്റർ അടച്ചുപൂട്ടുന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
ഇന്ന് 2022 സെപ്റ്റംബർ 1 മുതൽ ഊദ് മേത്തയിലെ കോവിഡ് വാക്സിനേഷൻ സെന്റർ അടച്ചിടുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ട്വിറ്ററിൽ അറിയിച്ചു. DHA ബുധനാഴ്ച ഒരു ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ വാക്സിനേഷൻ അപ്പോയിന്റ്മെന്റിനായി ഞങ്ങൾ പുതിയ ലൊക്കേഷന്റെ വിശദാംശങ്ങളടങ്ങിയ ഒരു SMS അയയ്ക്കുമെന്നും DHA ട്വിറ്ററിൽ പറഞ്ഞു.