ഈ വർഷം ആദ്യ പകുതിയിൽ 796 യാചകരെയും 1,287 തെരുവ് കച്ചവടക്കാരെയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന, ദുബായ് പോലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് യാചകവിരുദ്ധ കാമ്പയിൻ ആരംഭിച്ചത്. “മറ്റുള്ളവരുടെ വികാരങ്ങളും സഹതാപവും ചൂഷണം ചെയ്യുന്ന” യാചകരുടെയും തെരുവ് കച്ചവടക്കാരുടെയും എണ്ണം കുറയ്ക്കാൻ ഇത് ലക്ഷ്യമിടുന്നു.
2022 ന്റെ ആദ്യ പകുതിയിൽ, ഭിക്ഷാടനവുമായി ബന്ധപ്പെട്ട 414 റിപ്പോർട്ടുകൾ ഉൾപ്പെടെ 11,974 റിപ്പോർട്ടുകൾ ദുബായ് പോലീസിന് ‘പോലീസ് ഐ’ സേവനം വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ചിരുന്നു.