അബുദാബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ പ്രവേശന കവാടത്തിലെ കോൺക്രീറ്റ് തൂണിൽ വാഹനം ഇടിച്ച് രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് വാഹനം തെന്നിമാറി ആശുപത്രി കവാടത്തിലെ തൂണിൽ ഇടിക്കാൻ ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
അപകടവിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരണപെട്ടവരുടെയും പരിക്കേറ്റയാളുടെയും വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.