സാങ്കേതിക തകരാർ : ഫൂക്കറ്റിലേക്ക് പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി ഡൽഹിയിൽ തിരിച്ചിറക്കി.

Technical fault: The IndiGo flight to Phuket made an emergency return to Delhi.

സാങ്കേതിക തകരാർ കാരണം ഇന്ന് ചൊവ്വാഴ്ച രാവിലെ 6:41 ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പറന്നുയർന്ന 6E-1763 ഇൻഡിഗോ വിമാനം ഉടൻ തന്നെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇറക്കിയതായി അധികൃതർ പറഞ്ഞു.

വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ രാവിലെ 7.31ഓടെ വിമാനം ബേയിൽ തിരിച്ചെത്തിക്കുകയായിരുന്നു.

“വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ പൈലറ്റ് മുൻകരുതൽ ലാൻഡിംഗ് ആവശ്യപ്പെട്ടു, എടിസി ലാൻഡ് ചെയ്യാൻ അനുവദിക്കുകയും നടപടിക്രമങ്ങൾ അനുസരിച്ച് പൂർണ്ണ എമർജൻസി ലാൻഡിംഗ് പ്രഖ്യാപിക്കുകയും ചെയ്തു,” ഒരു എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!