വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത പേടകത്തെ വെടിവെച്ച് വീഴ്ത്തി അമേരിക്ക. അലാസ്കയിൽ നാൽപതിനായിരം അടി ഉയരത്തിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷം പേടകത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് പേടകം വെടിവെച്ച് വീഴ്ത്താൻ പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച പ്രാദേശിക സമയം 1.45 ഓടെയാണ് സൗത്ത് കരോലിനയ്ക്ക് മുകളിലായിരുന്ന പേടകത്തെ വെടിവെച്ച് വീഴ്ത്തിയത്. എഫ് 22 യുദ്ധ വിമാനത്തിൽ നിന്ന് തൊടുത്ത മിസൈലാണ് പേടകത്തെ തകർത്തത്. എന്ത് തരം പേടകമായിരുന്നു ഇതെന്ന് പെന്റഗൺ വ്യക്തമാക്കിയിട്ടില്ല. ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്ന് മാത്രമാണ് പെന്റഗൺ ഇതേക്കുറിച്ച് പറഞ്ഞത്.