അൽഐൻ – കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാന സമയത്തിൽ ഫെബ്രുവരി 16 മുതൽ മാറ്റം.

Change in Al Ain - Kozhikode Air India Express Flight Timing from February 16.

അൽഐനിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സമയത്തിൽ ഫെബ്രുവരി 16 മുതൽ മാറ്റങ്ങൾ. ഫെബ്രുവരി 16 മുതൽ മാർച്ച് 23 വരെയാണ് സമയത്തിൽ മാറ്റമുള്ളത്.

അൽഐനിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവീസുള്ളത്. വ്യാഴം, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 12.50ന് അൽഐനിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം ആറിന്​ കോഴിക്കോടും കോഴിക്കോടുനിന്ന് രാവിലെ 9.10ന്​ പുറപ്പെട്ട് 11.50ന്​ അൽഐനിലും എത്തിച്ചേരുന്നന്നതാണ്​ നിലവിലെ ഷെഡ്യൂൾ.

പുതിയ സമയക്രമം അനുസരിച്ച് വിമാനം രാത്രി 11.30ന് അൽഐനിൽ നിന്നും പുറപ്പെട്ട് പുലർച്ച 4:40 ന്​ കോഴിക്കോട് എത്തിച്ചേരും. ഇതേവിമാനം കോഴിക്കോടുനിന്ന് രാത്രി 7.50ന്​ പുറപ്പെട്ട് രാത്രി 10.30 നാണ് അൽഐനിൽ എത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!