യുഎഇയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 60,000 ദിർഹത്തിൽ കൂടുതൽ, അല്ലെങ്കിൽ മറ്റേതെങ്കിലും കറൻസി, സാമ്പത്തിക ആസ്തികൾ, വിലയേറിയ ലോഹം അല്ലെങ്കിൽ കല്ലുകൾ എന്നിവയിൽ തത്തുല്യമായ തുകയേക്കാൾ മൂല്യമുണ്ടെങ്കിൽ അത് കസ്റ്റംസ് ഓഫീസർമാരോട് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ എല്ലാ യാത്രക്കാരും കസ്റ്റംസ് നിയമം അനുശാസിക്കുന്ന കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ പറഞ്ഞു. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ പേരിലാണ് ഉൾപ്പെടുത്തുക.