ഭൂകമ്പം ബാധിച്ച തുർക്കിയിൽ യുഎഇയുടെ 200 കിടക്കകളുള്ള പുതിയ ഫീൽഡ് ആശുപത്രി തുറന്നു

UAE opens new 200-bed field hospital in earthquake-hit Turkey

യുഎഇയുടെ പുതിയ ഫീൽഡ് ഹോസ്പിറ്റൽ ”ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റൽ”  അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് വൈദ്യസഹായം നൽകുന്നതിനായി തുർക്കിയിലെ ഹതായിലെ റെയ്ഹാൻലി ജില്ലയിൽ തുറന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി WAM റിപ്പോർട്ട് ചെയ്തു.

20 തീവ്രപരിചരണ കിടക്കകൾ, രണ്ട് ഓപ്പറേഷൻ മുറികൾ, രണ്ട് തീവ്രപരിചരണ മുറികൾ, ഒരു ലബോറട്ടറി, ഒരു ഫാർമസി എന്നിവയുൾപ്പെടെ 200 കിടക്കകളുടെ ശേഷിയാണ് ആശുപത്രിക്കുള്ളത്. തുർക്കിയിലെ യുഎഇ അംബാസഡർ സയീദ് താനി ഹരേബ് അൽ ദഹേരിയുടെയും നിരവധി തുർക്കി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മെഡിക്കൽ സർവീസസ് കോർപ്‌സ് കമാൻഡർ സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ ഡോ സർഹാൻ അൽ നെയാദിയും ചേർന്ന് ഇന്നലെ ഉദ്ഘാടനം ചെയ്തു.

യുഎഇയുടെ മാനുഷിക സമീപനത്തിന്റെയും ഭൂകമ്പം ബാധിച്ചവർക്ക് വൈദ്യസഹായം നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെയും ഭാഗമായാണ് വെറും അഞ്ച് ദിവസത്തിനുള്ളിൽ ആശുപത്രി സ്ഥാപിതമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!