ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വനിതാ അന്തേവാസികളുടെ 22 കുട്ടികൾക്കായി ‘ഈദ് വസ്ത്രം’ സമ്മാനിച്ചു. റവാഫെഡ് ഡെവലപ്‌മെന്റ് ആൻഡ് എജ്യുക്കേഷൻ സെന്റർ, ബിഗ് ഹാർട്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ദുബായ് പോലീസിന്റെ കമ്മ്യൂണിറ്റി പ്രയത്‌നങ്ങളെ ഈ പരിപാടി പിന്തുണയ്ക്കുന്നുവെന്നും സന്തോഷകരമായ അവസരത്തിൽ കുട്ടികൾക്കിടയിൽ സഹിഷ്ണുത, സ്നേഹം, സന്തോഷം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധത വളർത്തിയെടുക്കുമെന്നും പ്യൂണിറ്റീവ് ആൻഡ് കറക്ഷണൽ സ്ഥാപനങ്ങളുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ അബ്ദുൾ കരീം ജുൽഫർ പറഞ്ഞു.