മലപ്പുറം താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് പുറപ്പെട്ടു. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ടാകും. ബോട്ട് അപകടത്തിൽ ഇന്നുതന്നെ ധനസഹായം പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് ആന്റണി രാജു അറിയിച്ചു. മുഖ്യമന്ത്രി ആദ്യം തിരൂരങ്ങാടിയിലും പിന്നീട് മരിച്ചവരുടെ വീടുകളിലും എത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. തുടർന്ന് താനൂരിൽ പ്രത്യേക യോഗവും ചേരും.
