Search
Close this search box.

താനൂർ ബോട്ട് അപകടം : ഒരു കുടുംബത്തിലെ 12 പേരടക്കം 22 പേരുടെ മരണം സ്ഥിരീകരിച്ചു

The death toll in the Tanur boat accident has reached 22.

താനൂർ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. രാത്രി 7നും 7.40നും ഇടയിൽ തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പ്പെട്ട 7 പേരുടെ നില ഗുരുതരമാണ്. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.

അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങൾ

ഹസ്ന (18) പരപ്പനങ്ങാടി
സഫ്ന (7) തിരൂരങ്ങാടി
ഫാത്തിമ മിന്‍ഹ (12) തിരൂരങ്ങാടി
കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (35) തിരൂരങ്ങാടി
ജല്‍സിയ (40) പരപ്പനങ്ങാടി
അഫലഹ് (7) പെരിന്തല്‍മണ്ണ
അന്‍ഷിദ് (10) പെരിന്തല്‍മണ്ണ
റസീന , പരപ്പനങ്ങാടി
ഫൈസാന്‍ (4) തിരൂരങ്ങാടി
സബറുദ്ദീന്‍ (38) പരപ്പനങ്ങാടി
ഷംന കെ (17) കുന്നുമ്മല്‍ ബീച്ച്
ഹാദി ഫാത്തിമ (7) മുണ്ടുപറമ്പ്
സഹാറ , പരപ്പനങ്ങാടി
നൈറ, പരപ്പനങ്ങാടി
സഫ്ല ഷെറിന്‍ , പരപ്പനങ്ങാടി
റുഷ്ദ, പരപ്പനങ്ങാടി
അദില്‍ ഷെരി ചെട്ടിപ്പാടി
അയിഷാ ബി, ചെട്ടിപ്പാടി
അര്‍ഷാന്‍, ചെട്ടിപ്പാടി
സീനത്ത് (45) പരപ്പനങ്ങാടി
ജെരിര്‍ (10) പരപ്പനങ്ങാടി
അദ്നാന്‍ (9) ചെട്ടിപ്പാടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!