പ്രവാസ ജീവിതത്തെ മനസ്സാ പഴിക്കേണ്ട , പരിഹാരത്തിന് ഒരു മനയുണ്ട് ! ആയുർ മന .

Don't study exile life, there is a solution! Ayur Mana

പ്രവാസ ജീവിതത്തെ മനസ്സാ പഴിക്കേണ്ട , പരിഹാരത്തിന് ഒരു മനയുണ്ട് ! ആയുർ മന .

ഈ പേരിൽതന്നെയുണ്ട് അതിന്റെ ഉള്ളടക്കം. മന എന്നതിന് തച്ചു ശാസ്ത്രംകൊണ്ട് പ്രകൃതിയോടിണങ്ങുന്ന ആവാസ വ്യവസ്ഥ ഒരുക്കുന്നൊരിടം എന്നൊരു നിർവ്വചനം ആവാം.

അപ്പോൾ ആയുർ മനയോ ? ആയുസ്സിന്റെ വേദമായ ആയുർവ്വേദത്തിനു കടന്നിരിക്കാനൊരു നാലുകെട്ട്.
ഔഷധക്കൂട്ടുകൾ വേദമന്ത്രമോതുന്ന അകത്തളങ്ങളും ഗവേഷണങ്ങളുടെ നാരായം കൊണ്ട് താളിയോലകളിലെന്നപോലെ എഴുതിസൂക്ഷിക്കപ്പെട്ട ബുക്സുകളും ചികിത്സാവിധികളുടെ മുറജപങ്ങളുമായി കാലോചിതമായ പരിഷ്‌കാരങ്ങളോടെ ഒരു മന. അതാണ് ഷാർജയിലും ദുബായിലും കാണുന്ന ആയുർവ്വേദ പഞ്ചകർമ്മ സെന്റർ .

ജനിച്ചുവളർന്ന നാടിനെ അപേക്ഷിച്ചു ഭൂ പ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും വളരെ വിഭിന്നമായ ആവാസവ്യവസ്ഥയുള്ള മറ്റൊരു നാട്ടിൽ (യു എ ഇ ) കഴിയേണ്ടിവരുന്ന മലയാളികളിൽ ഏറിയ പങ്കിനും ജീവിത ശൈലീ രോഗങ്ങൾ പിടിപെടുക എന്നത് സ്വാഭാവികമായൊരു കാര്യമായിട്ടുണ്ട് .
ഇപ്പോൾ അതിൽനിന്നു മുക്തി തേടുന്നവരുടെ അഭയസ്ഥാനവും ആശാകേന്ദ്രവുമായിരിക്കുന്നു ആയുർമന.

രോഗവുമായി എത്തുന്നവരെയെല്ലാം ഒരേപോലെ പരിചരിക്കുന്ന , കുറെയധികം മരുന്നു ശുപാർശ ചെയ്യുന്ന , തൈലം പുരട്ടി മസ്സാജ് ചെയ്തുവിടുന്ന പതിവുരീതിയല്ല ഇവിടെ . മറിച്ച് ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പഠിച്ച് രോഗകാരണം മനസ്സിലാക്കുകയും ഉചിതമായ ചികിത്സാ മാർഗംകണ്ടെത്തി പരിചരിക്കുകയുമാണ് ഇവിടുത്തെ രീതി. അതുകൊണ്ടാണ് ഒട്ടും നടക്കാൻ കഴിയാതെ വന്നു കയറിയ മൂന്നു വയസ്സുള്ളകുട്ടി ആയുർമനയിലെ ഒരു വർഷത്തെ ചികിത്സക്കുശേഷം സാധാരണ കുട്ടികളെപ്പോലെ സ്കൂളിൽ പോയതും ബാല്യത്തിന്റെ എല്ലാ വികൃതികളോടെയും തുള്ളിച്ചാടി കളിക്കുന്നതും .

അലോപ്പതി വിഭാഗം ശത്രക്രിയകൂടിയേ തീരൂ എന്നു വിധികല്പിച്ച പല രോഗികളും ‘ആയുർമന’യിലെ ചികിത്സയിലൂടെ ശാസ്ത്രക്രിയ കൂടാതെ സുഖപ്പെട്ടു മടങ്ങിപ്പോയ സംഭവങ്ങൾ എത്രവേണമെങ്കിലും മെർലിൻ ആന്റണിയെപ്പോലുള്ള ഡോക്ടർമാർക്ക് ‘കേസ് ഡയറി ‘ എന്ന നിലക്ക് പറയാനുണ്ട് .

ആയുർവേദത്തിന്റെ സ്വന്തം ഭൂമികഎന്നനിലയിൽ പ്രസിദ്ധമായ കോട്ടക്കലിൽ നിന്ന് ആയുർ മനയിലെത്തിയ ഡോക്ടർ മുഹ്സിനത്ത് , ഡോക്ടർ ദീപ തുടങ്ങിയവർക്കും ഇതുപോലുള്ള നിരവധി അനുഭവങ്ങൾ വിവരിക്കാനുണ്ട് .

ഐ ആൻഡ് ഇ എൻ ടി സ്പെഷ്യലിസ്റ്റാണ് ഡോ.മുഹ്സിനത്ത് .ജനറൽ പ്രാക്ടീഷണറാണ് ഡോ .ദീപ തൃപ്പുണ്ണിത്തുറ ആയുർവേദ കോളജിൽനിന്നും കേരളത്തിലെ ആദ്യ ആയുർവേദ കോളജായ തിരുവനന്തപുരം ആയുർവേദ കോളജില്‍ നിന്നും പഠനം കഴിഞ്ഞു കോയമ്പത്തൂർ ആയുർവ്വേദ ഫാര്‍മസിയില്‍ നിന്ന് പ്രാക്ടിക്കൽ എക്സ്പീരിയൻസും നേടി , ഈ രംഗത്തെ ഏഴുവർഷത്തെ അനുഭവസമ്പത്തുമായാണ് ഡോ . മെർലിൻ ആന്റണി ഷാർജ ആയുർമനയിൽ എത്തുന്നത് .
മാംസപേശികളുമായും ജോയിന്റ്‌സുമായും ബന്ധപ്പെട്ട ചികിത്സകളിലും (ഓർത്തോപീഡിക് ) ബനാറസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പോസ്റ്റഗ്രാജുവേഷൻ കഴിഞ്ഞിറങ്ങിയ ഡോ .മെർലിൻ തന്റെ ഈ രംഗത്തെ വൈദഗ്ദ്ധ്യവുമായി ‘ആയുർമന’യില്‍ എത്തിച്ചേർന്നത് ഇവിടുത്തെ മലയാളികളിൽ രോഗബാധിതരായവർക്ക് ഒരനുഗ്രഹമാണ് മാറിയിട്ടുണ്ട് .

പ്രവാസജീവിതത്തിൽ വന്നുപെടുന്ന പൈൽസ് , ഫിസ്‌റ്റൂല രോഗങ്ങൾക്കും ഇവിടെ ചികിത്സ ഏറ്റവും ഫലപ്രദമാണ് . ഡയബറ്റീസിനും പുകവലി ജന്യരോഗങ്ങൾക്കും സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങൾക്കും മർമ്മചികിത്സക്കും ആയുർമന വിശേഷപ്പെട്ടതുതന്നെ .

കഴിഞ്ഞ അഞ്ചുവർഷമായി യൂ എ ഇ യില്‍ ആയുർവ്വേദ ചികിത്സാരംഗത്തു ആത്മാർപ്പണത്തിന്റെ പര്യായമായി നിലകൊള്ളുന്ന ആയുർമന ആയുർവ്വേദ പഞ്ചകർമ്മ സെന്ററിന് രണ്ടു ബ്രാഞ്ചുകളാണുള്ളത്. ദുബായ് സിലിക്കൺ ഒയാസിസിൽ ലിനെക്സ് ബിസിനസ്സ് ടൗവ്വറിലും
ഷാർജ ന്യൂ മുവൈലയിൽ സൂപ്പർ ബൊനാൻസ ഹൈപ്പർ മാർക്കറ്റിനു സമീപവും .

 

– എൻ.എം . നവാസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!