ഇസ്ലാമിക മാസമായ ദു അൽ-ഹിജ്ജയുടെ ആരംഭം നിർണ്ണയിക്കാൻ കഴിയുന്ന ചന്ദ്രക്കലയെ നീരീക്ഷിക്കാൻ സൗദി അറേബ്യ ഇന്ന് രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്തു. ജൂൺ 18 ഞായറാഴ്ച വൈകുന്നേരത്തോടെ ചന്ദ്രക്കല കാണാനാകുമെന്നാണ് കരുതുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ വഴിയോ ചന്ദ്രനെ കാണാൻ കഴിയുന്നവർ അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യപത്രം രജിസ്റ്റർ ചെയ്യണമെനും ഭരണകൂടം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യുഎഇയുടെ ചന്ദ്രകാഴ്ച സമിതിയും ജൂൺ 18 ഞായറാഴ്ച യോഗം ചേരും. ചന്ദ്രക്കല കണ്ടെത്തുന്നതോടെ ഈ വർഷത്തെ ഈദ് അൽ അദ്ഹ ( ബലിപെരുന്നാൾ ) അവധി ദിവസങ്ങളുടെ കൃത്യമായ ദിവസങ്ങൾ നിർണ്ണയിക്കും.
ജൂൺ 18 ഞായറാഴ്ച ചന്ദ്രക്കല കണ്ടാൽ യുഎഇയിലെ ബലിപെരുന്നാൾ അവധിദിനങ്ങളിലെ ആദ്യ ദിവസം ജൂൺ 27 ആയിരിക്കും. വാരാന്ത്യമടക്കം 6 ദിവസത്തെ അവധിലഭിക്കും.ചന്ദ്രക്കല ജൂൺ 19 തിങ്കളാഴ്ചയാണ് കാണുന്നതെങ്കിൽ അവധിദിനങ്ങളിലെ ആദ്യ ദിവസം ജൂൺ 28 ആയിരിക്കും. വാരാന്ത്യമടക്കം 5 ദിവസത്തെ അവധിലഭിക്കും.