2.7 ലക്ഷം വീടുകൾക്ക് വൈദ്യുതി : മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ അഞ്ചാം ഘട്ടം ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

Electricity for 270,000 homes- Sheikh Mohammed inaugurated the fifth phase of the Mohammed bin Rashid Al Maktoum Solar Park.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ 900 മെഗാവാട്ട് (MW) അഞ്ചാം ഘട്ടം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ അഞ്ചാം ഘട്ടം ദുബായിലെ ഏകദേശം 270,000 വസതികൾക്ക് ശുദ്ധമായ വൈദ്യുതി നൽകും, പ്രതിവർഷം 1.18 ദശലക്ഷം ടൺ കാർബൺ ഉദ്‌വമനം കുറയ്ക്കും. ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ മോഡലിനെ അടിസ്ഥാനമാക്കി 50 ബില്യൺ ദിർഹം നിക്ഷേപം നടത്തുന്ന സോളാർ പാർക്ക് പൂർണമായി പൂർത്തിയാകുമ്പോൾ പ്രതിവർഷം 6.5 ദശലക്ഷം ടൺ കാർബൺ ഉദ്‌വമനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് 2030-ഓടെ 5,000 മെഗാവാട്ട് ശേഷിയോടെ ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക്.ആയേക്കും.

ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!