പാസ്‌പോർട്ടുകൾ സ്വയം സ്റ്റാംപ് ചെയ്യാം; സ്വീകരിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾ| കുട്ടികൾക്ക് അപൂർവ്വ അവസരമൊരുക്കി ദുബായ് വിമാനത്താവളം

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കൊച്ചു കുട്ടികളെ സാലിമും സലാമയും അടങ്ങുന്ന പ്രാദേശിക കാർട്ടൂൺ കഥാപാത്രങ്ങളാണ് സ്വാഗതം ചെയ്യുന്നത്. പാസ്‌പോർട്ട് കൗണ്ടറുകളിൽ കുട്ടികൾക്ക് അവരുടെ പാസ്‌പോർട്ടുകൾ സ്വയം സ്റ്റാംപ് ചെയ്യാനുള്ള അപൂര്‍വ അവസരവും ഒരുക്കിയിട്ടുണ്ട്.

സാലിം, സലാമ എന്നിവരെ കൂടാതെ ഒട്ടേറെ പ്രാദേശിക കാർട്ടൂൺ കഥാപാത്രങ്ങളും ദുബായ് സമ്മർ സർപ്രൈസുമായി ബന്ധപ്പെട്ട ഭാഗ്യചിഹ്നങ്ങളായ മോദേഷ്, ഡാന എന്നിവരും ചേർന്നാണ് കുടുംബത്തോടൊപ്പമെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നത്. കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പം ഫോട്ടോയ്ക്കും വിഡിയോകൾക്കും പോസ് ചെയ്തപ്പോൾ അവർക്ക് ചെറിയ സമ്മാനങ്ങൾ നൽകി. ബലിപെരുന്നാൾ ദിനത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്‌എ) ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അതോടൊപ്പം ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് പിന്തുണയ്‌ക്കുന്ന സാമ്പത്തിക വിനോദ സഞ്ചാര വകുപ്പുമായും പ്രചാരണത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം കുട്ടികൾക്കുള്ള ഈ പ്രത്യേക സ്വീകരണം ഷോപ്പിങ് ഫെസ്റ്റിവലിലും അതിനുശേഷവും തുടരുമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. എല്ലാ സന്ദർശകർക്കും ആതിഥ്യമരുളുന്നത് ദുബായിയുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!