ദുബായ് ബീച്ചുകളിലുടനീളം 24×7 ശുചിത്വം ഉറപ്പാക്കാൻ പുതിയ ടീമിനെ രൂപീകരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു
ദുബായിലെ പൊതു ബീച്ചുകളുടെ ശുചിത്വം നിലനിർത്തുന്നതിനും അവയുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സന്ദർശകർക്കും പൗരന്മാർക്കും താമസക്കാർക്കും വേറിട്ട അനുഭവം നൽകുന്നതിനുമായി 72 ക്ലീനർമാരുടെ മേൽനോട്ടത്തിനായി 12 ജീവനക്കാരുടെ ഫീൽഡ് വർക്ക് ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്.
ദുബായ് എമിറേറ്റിന്റെ സൗന്ദര്യം, സുസ്ഥിരത, സൗന്ദര്യശാസ്ത്രം, വിവിധ സൗകര്യങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും ഏറ്റവും ഉയർന്ന തലത്തിലുള്ള സുഖസൗകര്യങ്ങൾ, ആഡംബരങ്ങൾ എന്നിവ നൽകുന്നതിനും മികച്ച സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം.