യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉച്ചയോടെ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ 10-25 മുതൽ 40 കി.മീ വേഗതയിൽ വരെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇന്ന് അബുദാബിയിലും ദുബായിലും താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും. ഇവിടങ്ങളിൽ യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.