അലാസ്ക പെനിൻസുല മേഖലയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് യുഎസ് സുനാമി മുന്നറിയിപ്പ് നൽകി.
ഇന്ന് ഞായറാഴ്ച പുലർച്ചെയാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂകമ്പം” 9.3 കിലോമീറ്റർ (5.78 മൈൽ) ആഴത്തിലായിരുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) സോഷ്യൽ മീഡിയയിൽ അറിയിച്ചു.
അലൂഷ്യൻ ദ്വീപുകൾ, അലാസ്കൻ പെനിൻസുല, കുക്ക് ഇൻലെറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ ഭൂകമ്പം വ്യാപകമായി അനുഭവപ്പെട്ടതായി അലാസ്ക ഭൂകമ്പ കേന്ദ്രം അറിയിച്ചു.