അബുദാബിയിലെ ഒരു പ്രധാന റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.
ഇതനുസരിച്ച് ഇന്ന് ജൂലൈ 28 വെള്ളിയാഴ്ച രാത്രി 11 മണി മുതൽ ജൂലൈ 31 തിങ്കളാഴ്ച രാവിലെ 6 മണി വരെ അൽ ഷഹാമയിലേക്കും ദുബായിലേക്കുമുള്ള ദിശയിൽ ഖലീഫ സിറ്റിയും റാഹ മാളും കടന്നുപോകുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിന്റെ മൂന്ന് വലത് പാതകളാണ് അടച്ചിടുക.
വാഹനമോടിക്കുന്നവർ ജാഗ്രതയോടെയും എല്ലാ നിയമങ്ങളും പാലിച്ചും വാഹനമോടിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.