Search
Close this search box.

കന്നിയാത്രയുടെ ഭാഗമായി പടുകൂറ്റൻ ചരക്കുകപ്പൽ ബെർലിൻ എക്‌സ്പ്രസ് ദുബായിലെത്തി.

The massive cargo ship Berlin Express arrived in Dubai as part of its maiden voyage.

കപ്പൽ വ്യവസായത്തിലെ നൂതനത്വത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, കന്നിയാത്രയുടെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ ബെർലിൻ എക്‌സ്പ്രസിനെ ദുബായ് ജബൽ അലി പോർട്ട് സ്വാഗതം ചെയ്തു.

180-ലധികം ഷിപ്പിംഗ് ലൈനുകളിലേക്ക് സമാനതകളില്ലാത്ത കണക്റ്റിവിറ്റിയും ലോകമെമ്പാടുമുള്ള 3.5 ബില്യണിലധികം ഉപഭോക്താക്കൾക്ക് വിപണി പ്രവേശനവും നൽകിക്കൊണ്ട്, ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം ജബൽ അലി പോർട്ട് ഉറപ്പാക്കുമ്പോൾ ഈ കപ്പലിന്റെ വരവ് ജബൽ അലി പോർട്ടിന് ഒരു സുപ്രധാനനാഴികകല്ലാണെന്നും അധികൃതർ പറയുന്നു.

23,600 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക കപ്പലാണ് ബെർലിൻ എക്സ്പ്രസ്. ഷിപ്പിംഗ് ലൈൻ ഓർഡർ ചെയ്ത 12 ഇരട്ട-ഇന്ധന കപ്പലുകളിൽ ആദ്യത്തേതുകൂടിയാണ് ഇത്. പരമ്പരാഗത കപ്പൽ ഇന്ധനത്തിന് പുറമെ ദ്രവീകൃത പ്രകൃതി വാതകത്തിലും (LNG) ഈ കൂറ്റൻ ചരക്കുകപ്പൽ പ്രവർത്തിക്കും, ഇത് പരമ്പരാഗത മറൈൻ ഡീസലിനേക്കാൾ വളരെ കുറഞ്ഞ ഉദ്‌വമനമാണ് ഉണ്ടാക്കുന്നത്.

ചൈന, ഹോങ്കോംഗ്, തായ്‌വാൻ, സിംഗപ്പൂർ, സ്പെയിൻ, ബെൽജിയം, നെതർലാൻഡ്‌സ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി എന്നിവിടങ്ങളിലേക്കും ഇനി ഈ കപ്പൽ സഞ്ചരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!