Search
Close this search box.

എയർ ഇന്ത്യയെ അടിമുടി പരിഷ്കരിക്കാൻ ടാറ്റ ഗ്രൂപ്പ് : ഐക്കണിക് ചിഹ്നമായ മഹാരാജയെ മാറ്റുമെന്ന് റിപ്പോർട്ടുകൾ

Tata Group to radically reform Air India- Reports to change the iconic symbol Maharaja

എയർ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ ‘മഹാരാജയെ ’ മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ റീബ്രാൻഡിംഗിന്റെ ഭാഗമായാണ് മഹാരാജയെ ഒഴിവാക്കുന്നത്. 76 വർഷം എയർ ഇന്ത്യയുടെ മുഖമായിരുന്നു മഹാരാജ.

എയർ ഇന്ത്യ ചാർട്ടേഴ്‌സിന്റെ ചെയർമാനായിരുന്ന ബോബി കൂക്കയാണ് ‘മഹാരാജ’ ഡിസൈൻ ചെയ്തത്. പാകിസ്ഥാനിൽ നിന്നുള്ള വ്യവസായിയായ സയ്യിദ് വാജിദ് അലിയാണ് മഹാരാജിന്റെ കൂർത്ത മീശയ്ക്ക് പ്രചോദനമായതെന്നാണ് റിപ്പോർട്ട്. എയർപോർട്ട് ലോഞ്ചുകൾക്കും പ്രീമിയം ക്ലാസുകൾക്കും ‘മഹാരാജ’ ചിത്രം ഉപയോഗിക്കുന്നത് എയർ ഇന്ത്യ തുടർന്നേക്കാം. എന്നാൽ ഇത് ഒരു ചിഹ്നമായി ഉപയോഗിക്കില്ല

ലോകപ്രശസ്തമായ ലോഗോ രൂപകൽപന ചെയ്തത് 1946ലാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ ചുവപ്പ്, വെള്ള, പർപ്പിൾ നിറങ്ങളുടെ പുതിയ ചിഹ്നം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!