അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദുബായിലെ ജുമൈറ സ്ട്രീറ്റിൽ അൽ മനാറ റോഡിനും അൽ തന്യ സ്ട്രീറ്റ് ഇന്റർസെക്ഷനുമിടയിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി. ഇന്നലെ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ബാധകമായ ഈ കാലതാമസം ജൂലൈ 31 തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ തുടരും.
ലക്ഷ്യസ്ഥാനത്ത് സുഗമമായി എത്തിച്ചേരാൻ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്നും ദിശാസൂചനകൾ പിന്തുടരണമെന്നും RTA വാഹനമോടിക്കുന്നവരെ ഉപദേശിച്ചു.
#ExpectedDelay on Jumeirah St. between Al Manara Rd. & Al Thanya St. intersection due to maintenance work during the weekend from Saturday, July 29 – 2:00 PM till Monday, July 31 – 5:00 AM. Use alternative routes & follow directional signs to reach your destination smoothly.
— RTA (@rta_dubai) July 28, 2023