പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിടെ വന്‍ സ്ഫോടനം. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ബജൂര്‍ ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. 40 ലേറെ കൊല്ലപ്പെട്ടെന്നും 50ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.
ബജൂര്‍ ജില്ലയുടെ തലസ്ഥാനമായ ഖാറില്‍ മൗലാന ഫസ്ലുര് റഹ്മാന്റെ ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം പാര്‍ട്ടിയുടെ പ്രവര്‍ത്തക കണ്വെന്ഷന് നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത.