എക്സ്പോ സിറ്റി ദുബായിലെ ഗാർഡൻ ഇൻ ദി സ്കൈ ഒരു ചെറിയ അടച്ചുപൂട്ടലിന് ശേഷം വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു. 2023 മെയ് അവസാനത്തിലാണ് ഗാർഡൻ ഇൻ ദി സ്കൈ നവീകരണത്തിനായി അടച്ചത്.
മറ്റു റെെഡുകളിൽ നിന്നും വ്യത്യസ്തമായ അനുഭവം സന്ദർശകർക്ക് സമ്മാനിക്കുന്ന ഗാർഡൻ ഇൻ ദി സ്കൈയിലൂടെ 55 മീറ്റർ ഉയരത്തിൽനിന്ന് ദുബായ് എക്സ്പോ സിറ്റിയുടെ മനേഹരമായ ദൃശ്യം കാണാൻ സാധിക്കും. ഇപ്പോൾ വൈകുന്നേരം 6 മണിക്കും 10 മണിക്കും ഇടയിലാണ് ഇതിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ചൂട് കുറയുന്ന കാലാവസ്ഥയിൽ ഈ പ്രവർത്തന സമയം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഗാർഡൻ ഇൻ ദി സ്കൈയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.