ഡീബൂസ്റ്റിംഗ്‌ വിജയകരം : പുതിയ ചിത്രങ്ങളയച്ച് ചന്ദ്രയാൻ 3

ന്യൂഡൽഹി: ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിംഗ്‌ വിജയകരമായി പൂർത്തിയായതായും ഐഎസ്ആർഒ അറിയിച്ചു.

കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഞായറാഴ്ചയാണ് അടുത്ത ഡീബൂസ്റ്റിംഗ്‌ നടക്കും. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ-3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!