അബുദാബി മുസഫയിൽ പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിലായി
മുസഫ ഷാബിയ 12ൽ ലേബർ ക്യാമ്പ്, ബാച്ചിലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്.
യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ അല്ലെങ്കിൽ പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമാണ്.
മുസ്ലിം അല്ലാത്ത വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാൻ യുഎഇയിൽ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. വ്യക്തികൾ മദ്യം വിൽക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്.