ഫുജൈറയിലെ സിജി നഗരത്തിൽ ഇന്ന് ആഗസ്റ്റ് 29 ന് ഇടിമിന്നലും ആലിപ്പഴ വർഷവും 2-15 മീറ്റർ വ്യാസമുള്ള ടൊർണാഡോ ചുഴലിക്കാറ്റും രൂപപ്പെട്ടതായും റിപ്പോർട്ടുകൾ. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്.
ഇടിമിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെ വന്ന ചുഴലിക്കാറ്റ് ഏകദേശം 15 മിനിറ്റ് നീണ്ടുനിന്നു. വലിയ ചാരനിറത്തിലുള്ള ചുഴലിക്കാറ്റിന്റെ രൂപീകരണം ആകാശത്തേക്ക് ഉയരുന്ന ഒരു വീഡിയോയും storm _ae ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും അൽ ഐനിൽ ഒരു മിനി ടൊർണാഡോ കാണപ്പെട്ടിരുന്നു, തുടർന്ന് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു.