ദുബായ് ക്രീക്കിലെ 4 പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി ആർടിഎ

RTA upgraded 4 traditional Abra stations at Dubai Creek

ദുബായ് ക്രീക്കിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നവീകരിച്ചു.

പ്രതിവർഷം 14 മില്ല്യൺ റൈഡർമാർ ഉപയോഗിക്കുന്ന മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളിൽ സുരക്ഷവർധിപ്പിക്കുന്നതിനും അബ്ര റൈഡർമാരുടെ അനുഭവം വർദ്ധിപ്പിക്കുന്നതിനുമായി ബർ ദുബായ് മോഡൽ സ്റ്റേഷൻ, ദെയ്‌റ ഓൾഡ് സൂഖ് സ്റ്റേഷൻ, ദുബായ് ഓൾഡ് സൂഖ് സ്റ്റേഷൻ, സബ്ഖ സ്റ്റേഷൻ എന്നിങ്ങനെ4 പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു.

ബർ ദുബായ് സ്റ്റേഷന്റെ ശേഷി 33% വർദ്ധിപ്പിക്കാനും ആർടിഎ ലക്ഷ്യമിടുന്നുണ്ട്. പ്രൈമറി മൊബിലിറ്റി മോഡായി അംഗീകരിക്കപ്പെട്ട ദുബായിലെ മറൈൻ ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ ഓവർഹോൾ ചെയ്യുന്നതിനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഈ പദ്ധതി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!