യുഎഇയിൽ ഐഫോൺ 15 സീരീസിനായുള്ള ഓർഡറുകൾ നാളെ സെപ്റ്റംബർ 15 ന് വൈകുന്നേരം 4 മണി മുതൽ സ്വീകരിച്ചുതുടങ്ങും. വിലകൾ 3,399 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 22 മുതലാണ് ഐഫോൺ 15 ലഭ്യമായിത്തുടങ്ങുക.
ആപ്പിളിന്റെ ഐഫോൺ 15-നുള്ള പ്രാരംഭ പ്രതികരണം വളരെ പോസിറ്റീവ് ആണെന്നും യുഎഇ ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിലർമാർ പറഞ്ഞു. ഏറ്റവും പുതിയ മോഡലിന്റെ പ്രധാന ആകർഷണങ്ങൾ USB-C ചാർജിംഗും വേഗതയേറിയ പുതിയ ചിപ്സെറ്റ് A17 ഉം ആണ്.
പുതിയ നിറങ്ങളും ഫിനിഷുകളും അപ്ഗ്രേഡുകളും ഉപയോഗിച്ച് ഐഫോൺ 15 മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റീട്ടെയിലർമാർ പറഞ്ഞു