പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗം എത്തുന്ന ശീതീകരിച്ച മാംസത്തിന്റെ ഇറക്കുമതി യുഎഇ നിരോധിച്ചു.
പാക്കിസ്ഥാനിൽ നിന്ന് നിലവാരമില്ലാത്ത മാംസത്തിന്റെ വരവിനെത്തുടർന്ന് യുഎഇയുടെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം കടൽ വഴി രാജ്യത്തേക്ക് ശീതീകരിച്ച മാംസത്തിന് ഒക്ടോബർ 10 വരെ നിയന്ത്രണം ഏർപ്പെടുത്തിയതായി പാക്കിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഒരു ഷിപ്പിംഗ് കമ്പനിയുടെ റഫ്രിജറേഷൻ സംവിധാനമാണ് മുഴുവൻ പ്രശ്നത്തിനും പിന്നിലുണ്ടായതെന്ന് പാകിസ്ഥാൻ ട്രേഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. ശീതീകരിച്ച ഇറച്ചി കയറ്റുമതി ചെയ്യുന്നതിന് യുഎഇഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ സജീവമായി ശ്രമിക്കുന്നതായും പാകിസ്ഥാൻ ട്രേഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇന്നലെ വ്യാഴാഴ്ച അറിയിച്ചു. പ്രതിവർഷം 144 മില്യൺ ഡോളറിന്റെ മാംസമാണ് പാകിസ്ഥാൻ യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നത്.