Search
Close this search box.

ഐഫോൺ 15 വാങ്ങാൻ ദുബായ് മാളിൽ നീണ്ട ക്യൂ

Long queue at Dubai Mall to buy iPhone 15

പുതിയ മോഡൽ ഐഫോൺ 15 ഇറങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നാളെ സെപ്റ്റംബർ 22 വെള്ളിയാഴ്ചയാണ് ഐഫോൺ 15 യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇറങ്ങുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത ഫോൺ എങ്ങനെ ലഭിക്കുമെന്ന് പരിശോധിക്കാൻ പലരും ഇന്ന് വൈകുന്നേരം 4 മണിക്ക് തന്നെ ദുബായ് മാളിൽ എത്തിയിരുന്നു.

ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകരുടെ തിരക്ക് വർദ്ധിച്ചപ്പോൾ പിന്നീടുള്ള തീയതികളിൽ വരാനോ ഓൺലൈനിൽ ബുക്ക് ചെയ്യാനോ മാളിലെ സെക്യൂരിറ്റി ഗാർഡുകൾ അഭ്യർത്ഥിച്ചു. പുതിയ മോഡൽ ആദ്യം തന്നെ കൈക്കലാക്കാൻ വേണ്ടിയാണ് നേരത്തെ തന്നെ എത്തിയതെന്നായിരുന്നു പല ആപ്പിൾ ഫോൺ ആരാധകരുടേയും മറുപടി.

ആപ്പിളിന്റെ ഐഫോൺ 15-നുള്ള പ്രാരംഭ പ്രതികരണം വളരെ പോസിറ്റീവ് ആണെന്നും യുഎഇ ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിലർമാർ പറഞ്ഞു. ഏറ്റവും പുതിയ മോഡലിന്റെ പ്രധാന ആകർഷണങ്ങൾ USB-C ചാർജിംഗും വേഗതയേറിയ പുതിയ ചിപ്‌സെറ്റ് A17 ഉം ആണ്.

പുതിയ നിറങ്ങളും ഫിനിഷുകളും അപ്‌ഗ്രേഡുകളും ഉപയോഗിച്ച് ഐഫോൺ 15 മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റീട്ടെയിലർമാർ പറഞ്ഞു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!