യുഎഇയിൽ ഇന്ന് ചൊവ്വാഴ്ച ചില ആന്തരിക പ്രദേശങ്ങളിൽ ചൂട് 46°C വരെ ഉയർന്ന ശേഷം, ബുധനാഴ്ച മുതൽ താപനില ക്രമേണ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിക്കുന്നു. വാരന്ത്യത്തോട് അടുക്കുമ്പോൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞും കാറ്റും പൊടിപടലങ്ങളും ഉയർന്ന തിരമാലകളും പ്രതീക്ഷിക്കാം.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം, ഇന്ന് യുഎഇയുടെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്; കിഴക്ക് ഭാഗത്ത് രൂപപ്പെടുന്ന മേഘങ്ങൾ ഉച്ചകഴിയുമ്പോഴേക്കും മഴമേഘങ്ങളായി (convective clouds) മാറാൻ സാധ്യതയുള്ളതാണ് ഇതിന് കാരണം.
ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച പുലർച്ചെയും തീരദേശങ്ങളിൽ ഈർപ്പം (Humidity) വർദ്ധിക്കാനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.






