എക്‌സ്‌പോ സിറ്റി ദുബായ് തങ്ങളുടെ രണ്ട് പ്രധാന ആകർഷണങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
2023 ഒക്ടോബർ 1 മുതൽ “ഗാർഡൻ ഇൻ ദി സ്കൈയും, റാഷിദ് പ്ളേ ഗ്രൗണ്ടും ” താൽക്കാലികമായി അടക്കുമെന്ന്” എക്‌സ്‌പോ സിറ്റി അധികൃതർ അറിയിച്ചു. എന്നാൽ രണ്ട് ആകർഷണങ്ങളും എപ്പോൾ വീണ്ടും തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഈ വർഷം ആദ്യം, മെയ് മാസത്തിൽ, എക്‌സ്‌പോ സിറ്റി ദുബായ് ഗാർഡൻ ഇൻ ദി സ്‌കൈ പതിവ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതിന് ശേഷം ഓഗസ്റ്റ് ആദ്യമാണ് പ്രവർത്തനം പുനരാരംഭിച്ചത്.