സിഡ്നിയിലേക്കുള്ള യാത്രാമധ്യേ ഖത്തർ എയർവേയ്സ് വിമാനത്തിൽ യാത്രക്കാരി മരിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് പോയ QR 908 വിമാനത്തിൽ യാത്ര ചെയ്ത 60-കാരിയാണ് മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
14 മണിക്കൂർ യാത്രയ്ക്കിടെ യാത്രക്കാരിയെ അബോധാവസ്ഥയിൽ കണ്ടതോടെ സി.പി.ആർ ഉൾപെടെ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മരണവിവരം ഖത്തർ എയർവെയ്സ് സ്ഥിരീകരിച്ചതായും യുവതിയുടെ കുടുംബത്തെ ഖത്തർ എയർവെയ്സ് വക്താവ് അനുശോചനം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് 4.47ഓടെയാണ് വിമാനം സിഡ്നിയിൽ ഇറങ്ങിയത്.അതേസമയം,യാത്രക്കാരി ഏത് രാജ്യക്കാരിയാണെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല.