‘ഓപ്പറേഷന്‍ അജയ്’ : ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ ദൗത്യവുമായി ഇന്ത്യ.

India Launches Operation Ajay For Return Of Citizens From Israel

ഹമാസുമായി യുദ്ധം തുടരുന്നതിനിടെ ഇസ്രായേലില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യവുമായി ഇന്ത്യ. ഓപ്പറേഷന്‍ അജയ് എന്നാണ് ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇസ്രായേലില്‍ 20000 ത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്ന് മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് തനിക്കറിയില്ലെന്നും ശോഷാനി കൂട്ടിച്ചേര്‍ത്തു. നേരത്തെ കേരളത്തില്‍ നിന്നുള്ള 7000 ത്തോളം പേര്‍ ഇസ്രായേലിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയശങ്കറിനെ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!