നവംബർ 1 മുതൽ അൽ ഐനിലെ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിൽ വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
ഇതനുസരിച്ച് അൽ ഗീൽ റൗണ്ട്എബൗട്ട് മുതൽ അൽ സറൂജ് റൗണ്ട്എബൗട്ട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള വേഗപരിധി മുമ്പത്തെ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറയും. വാഹനമോടിക്കുന്നവരോട് പുതിയ പരമാവധി വേഗത പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു