Search
Close this search box.

ദുബായിൽ സാംസങ് ഫോൺ ഉപയോഗിച്ച് മെട്രോയടക്കമുള്ള പൊതുഗതാഗതസൗകര്യങ്ങളിൽ യാത്ര ചെയ്യാം.

In Dubai, you can use your Samsung phone to travel on public transport facilities including the metro.

ദുബായിൽ മെട്രോയടക്കമുള്ള പൊതുഗതാഗതസൗകര്യങ്ങളിൽ സാംസങ് ഫോൺ ഉപയോഗിച്ച് യാത്ര ചെയ്യാനാകുന്ന സംവിധാനം വരുന്നു.

ഇതനുസരിച്ച് nolPay ആപ്പിൽ ഡിജിറ്റൽ നോൾ കാർഡ് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് സാംസങ് മൊബൈൽ ഫോണുകളുടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ ഉപയോഗിച്ച് മെട്രോയിലോ ദുബായിലെ ഏതെങ്കിലും പൊതുഗതാഗതസൗകര്യങ്ങളിലോ യാത്ര ചെയ്യാം.

സാംസങ് സ്മാർട്ട് ഉപകരണങ്ങളിൽ ഡിജിറ്റൽ നോൾ കാർഡുകളുടെ ഉപയോഗം സാധ്യമാക്കുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും സാംസങ് ഗൾഫ് ഇലക്‌ട്രോണിക്‌സും തമ്മിൽ ഇന്ന് ബുധനാഴ്ച ജൈറ്റക്‌സിൽ ഒരു കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയായി ദുബായിയെ സ്ഥാപിക്കാനുമുള്ള സർക്കാരിന്റെ കാഴ്ചപ്പാടിൻറെ ഭാഗമാണിത്. സ്മാർട്ട്ഫോണുകളിൽ പൊതുഗതാഗത കാർഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന ഗൾഫ് മേഖലയിലെ ആദ്യത്തെ നഗരമായിരിക്കും ദുബായ്.

പൊതുഗതാഗതത്തിനുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ മാത്രമല്ല, ദുബായിലെ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഡിജിറ്റൽ നോൾ കാർഡുകൾ ഉപയോഗിക്കാനാകുമെന്നും അധികൃതർ പറഞ്ഞു.

നോൾപേ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന സാംസങ് ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട് ഫോണിലോ സ്‌മാർട്ട് വാച്ചിലോ ടാപ്പ് ചെയ്‌ത് ഇത്തരത്തിൽ പണമില്ലാത്ത ഇടപാട് ആസ്വദിക്കാം. തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ, പലചരക്ക് സാധനങ്ങൾ, പൊതു പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയിലും മറ്റും ഡിജിറ്റൽ നോൾ കാർഡ് ഉപയോഗിക്കാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!