നാല് മാസത്തെ വർദ്ധനയ്ക്ക് ശേഷം നാളെ നവംബർ 1 മുതൽ ഇന്ധന വില കുറയുന്നതിനാൽ അജ്മാനിലെ ടാക്സി നിരക്കുകൾ കുറയ്ക്കുമെന്ന് ഗതാഗത അതോറിറ്റി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
ഇതനുസരിച്ച് നാളെ നവംബർ 1 മുതൽ ടാക്സി നിരക്ക് കിലോമീറ്ററിന് 1.83 ദിർഹമായിരിക്കും. ഒക്ടോബറിലെ 1.90 ദിർഹത്തിൽ നിന്ന് 7 ഫിൽസിന്റെ കുറവോടെയായിരിക്കും നാളെ മുതൽ കിലോമീറ്ററിന് ചാർജ്ജ് ഈടാക്കുക.
നവംബർ മാസത്തിൽ യുഎഇയിൽ ഒക്ടോബർ മാസത്തെ അപേക്ഷിച്ച് പെട്രോളിന് 41 ഫിൽസിന്റെയും ഡീസലിന് 15 ഫിൽസിന്റെയും കുറവുണ്ടാകും. നാളെ മുതൽ നവംബർ അവസാനം വരെ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹവും, സ്പെഷ്യൽ 95 ന് 2.92 ദിർഹവും, ഇ-പ്ലസ് 91ന് 2.85 ദിർഹവും, ഡീസൽ ലിറ്ററിന് 3.42 ദിർഹവുമായിരിക്കും