ഏകദിന ലോകകപ്പിലെ ഇന്നത്തെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് വൻതോൽവി. ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ സ്കോർ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 19 .5 ഓവറിൽ 55 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീം ഇന്ത്യയായി. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് എത്തിയിരിക്കുന്നത്.
ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങിയിരുന്നു.