യുഎഇയിൽ ഇന്ന് ഞായറാഴ്ച മഴയ്ക്ക് കാരണമാകുന്ന സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പലയിടങ്ങളിലും പൊടിക്കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
ചില വടക്കൻ, ആന്തരിക പ്രദേശങ്ങളിൽ രാവിലെ മുതൽ ഹ്യുമിഡിറ്റി ഉണ്ടായിരിക്കും. അബുദാബിയിലും ദുബായിലും താപനില 30 ഡിഗ്രി സെൽഷ്യസിനടുത്ത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും താഴ്ന്ന താപനില 20-21 ഡിഗ്രി സെൽഷ്യസായിരിക്കും.
ഇന്നലെ ഉച്ചക്ക് 2 മണിക്ക് അൽ ഐനിലെ അസിമുളിൽ ആണ് ഏറ്റവും ഉയർന്ന താപനിലയായി 32.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.