Search
Close this search box.

‘അൽ ഫയ’ സാന്റ ഹിൽ അടച്ചുപൂട്ടിയതായി ഷാർജ പോലീസ്

Sharjah Police says 'Al Fayya' Santa Hill has been closed

ഷാർജ മധ്യമേഖലയിലെ അൽ ഫയ (Al Faya) മേഖലയിലെ സാൻഡ്ഹിൽ പൂർണമായും അടച്ചതായി ഷാർജ പോലീസ് അറിയിച്ചു.

ചിലർ ഈ പ്രദേശത്ത് അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പതിവാക്കുകയും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഷാർജ പോലീസ് പറഞ്ഞു. സുരക്ഷാ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രദേശം അടയ്ക്കാൻ നിർബന്ധിതരായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ ഓഫ് റോഡിങ്ങിനിടെ 18 കാരനായ ഏഷ്യൻ യുവാവ് മരണപ്പെട്ടിരുന്നു.

മണൽ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുന്നതരത്തിലുള്ള ദുഷ്പ്രവൃത്തികൾ ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഇത്തരം അശ്രദ്ധമായ പ്രവൃത്തികൾ കണ്ടാൽ അത്യാഹിത കേസുകൾക്കായി നിശ്ചയിച്ചിട്ടുള്ള നമ്പറിൽ ഉടൻ അറിയിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!