ട്രാഫിക്കിനെ മറികടന്ന് യുഎഇയിലുടനീളം യാത്ര ചെയ്യാനും യാത്രാസമയത്തിന്റെ 40 ശതമാനം ലാഭിക്കാനുമായി യുഎഇയുടെ ആകാശത്ത് മുഴുവൻ ഇലക്ട്രിക് എയർ ടാക്സികൾ 2026 ന്റെ ആദ്യ പാദത്തോടെ യാഥാർത്ഥ്യമാകുമെന്ന് യുഎഇ ഗവൺമെന്റിലെ ഇന്നൊവേറ്റീവ് മൊബിലിറ്റി എക്സ്പെർട്ട് ചീഫ് സ്പെഷ്യലിസ്റ്റ് റുബ അബ്ദുലാൽ പറഞ്ഞു. സീറോ എമിഷൻ ഉപയോഗിച്ച് തിരക്ക് അൺലോക്ക് ചെയ്യാൻ ഇലക്ട്രിക് എയർ ടാക്സികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതക്കുരുക്ക് കൈകാര്യം ചെയ്യാതെയും ജംഗ്ഷനുകൾ കൈകാര്യം ചെയ്യാതെയും ട്രാഫിക് ലൈറ്റുകളിലും റൗണ്ട് എബൗട്ടുകളിലും കാത്തിരിക്കാതെയും ഒരു പോയിന്റിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാമെന്നതിനാൽ 40 ശതമാനമെങ്കിലും യാത്രാസമയം ലഭിക്കാനാകും. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
ഈ മേഖലയിലെ നവീകരണം മറ്റ് മേഖലകളെയും ഗുണപരമായി ബാധിക്കുമെന്ന് അബ്ദുലാൽ ചൂണ്ടിക്കാട്ടി. എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
എയർ ടാക്സികൾ നിലവിൽ വന്നാൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായ് മാളിലേക്ക് ഒറ്റത്തവണ യാത്രയ്ക്ക് ഏകദേശം 498 ദിർഹം മുതൽ 526 ദിർഹം വരെ ചാർജ്ജ് വരുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
അബുദാബി-ദുബായ് നിലവിലെ റോഡ് യാത്രയ്ക്ക് ഒന്നര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ എടുക്കുന്നതിനാൽ, എയർ ടാക്സികൾക്ക് യാത്രാ സമയം 10-20 മിനിറ്റായി ഗണ്യമായി കുറയ്ക്കാനാകും