അബുദാബിയിലെ ഒരു പ്രധാന റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിട്ടതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
ഇതനുസരിച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിന്റെ (E10) ദുബായിലേക്കുള്ള മൂന്ന് ഇടത് പാതകൾ ഇന്ന് ഡിസംബർ 16 ശനിയാഴ്ച്ച മുതൽ ഡിസംബർ 18 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിരിക്കും.