പുതുവത്സരം : ദുബായ് മെട്രോ 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും, 230 സൗജന്യ ബസ് സർവീസുകൾ ഒരുക്കാനും പദ്ധതി.

New Year: Dubai Metro to run non-stop for 40 hours, plan to provide 230 free bus services

പുതുവത്സരത്തോടനുബന്ധിച്ച് ദുബായ് മെട്രോ ഡിസംബർ 31 മുതൽ 40 മണിക്കൂർ നിർത്താതെ പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അറിയിച്ചു.

ഇതനുസരിച്ച് ദുബായ് മെട്രോ 2023 ഡിസംബർ 31 ന് രാവിലെ 8 മണി മുതൽ 2024 ജനുവരി 1 രാത്രി 12 മണി വരെ പ്രവർത്തിക്കും. ദുബായ് ട്രാം 2023 ഡിസംബർ 31 ന് രാവിലെ 9 മണി മുതൽ 2024 ജനുവരി 2 പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും. 230 ബസുകൾ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ആർടിഎ പദ്ധതിയിടുന്നുണ്ട്.

മെട്രോ, ട്രാം സേവനങ്ങൾ, അധിക പാർക്കിംഗ് സ്ഥലങ്ങൾ, സൗജന്യ ബസ് യാത്രകൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകൾ നൽകാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും അതോറിറ്റി ശ്രമിക്കുന്നതായി ആർടിഎ സിഇഒ അബ്ദുല്ല യൂസിഫ് അൽ അലി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!